മണിപ്പൂർ: പുതുവത്സര ദിനത്തിലും സംഘർഷം ഒഴിയാതെ മണിപ്പൂർ. മണിപ്പൂരിലെ തൗബാൽ ജില്ലയിലും ഇംഫാലിലും ഏറ്റുമുട്ടൽ. ആക്രമണത്തിൽ നാലുപേർ പേർ വെടിയേറ്റ് മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഇത്തവണ അക്രമികളെത്തിയത് പോലീസ് വേഷത്തിലാണ്. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഇന്ന് വൈകുന്നേരം ആണ് സംഘർഷം നടന്നത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയും മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിലാണ് അന്ന് വെടിവയ്പ്പ് ഉണ്ടായത്.
ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കാണ് അന്ന് തീയിട്ടത്. മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർത്തു.
തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു. ആക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. അക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കും തീവച്ചിരുന്നു. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിന്റെ ക്യാമ്പിൽ ചികിത്സയിൽ കഴിയുകയാണ്.
Post Your Comments