പുതുവർഷ പുലരിയിൽ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടു ജീവന് പൊലിഞ്ഞിരുന്നു. മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. ദിനംപ്രതി ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നിട്ടും യുവാക്കൾ പാഠം പഠിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഈ നടന്ന അപകടമെന്ന് കേരള പൊലീസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം.
‘റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
‘മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു. അപകടത്തില്‍ രണ്ടു ജീവന് പൊലിഞ്ഞു.’ – ഇങ്ങനെ എത്രയോ വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. എന്നിട്ടും പാഠം പഠിക്കുന്നില്ല.
റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. മക്കളുടെ നിര്‍ബന്ധത്താല്‍ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ബൈക്കുകള്‍. ഇത്തരം ബൈക്കുകളില്‍ ആവേശപൂര്‍വ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍. നിരപരാധികളായ കാല്‍നടക്കാരും ഇവരുടെ ഇരകളാണ്.
വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്. അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്ബോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.
ലക്ഷ്യത്തിലെത്താന്‍ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല, വിവേകമാണ്. ഓര്‍ക്കുക, ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകള്‍ പാലിക്കാം. അപകടങ്ങള്‍ ഒഴിവാക്കാം.
ശുഭയാത്ര..
സുരക്ഷിതയാത്ര …
Post Your Comments