ന്യൂഡൽഹി: നാഷണൽ ഡിഫൻസ്, നേവൽ (NDA&NA) അക്കാദമിയിൽ ഓഫീസർ പരിശീലനത്തിന് അപേക്ഷ നൽകാം. 400 ഒഴിവുകളാണ് ആകെയുള്ളത്. യുപിഎസ്‌സി പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷ നൽകാം. 100 രൂപയാണ് അപേക്ഷാ ഫീസ്. ജനുവരി 9 ആണ് അപേക്ഷ നൽകാനുള്ള അവസാന ദിവസം.
ഏപ്രിൽ 21നാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. പരീക്ഷയ്ക്കുശേഷം ഇന്റർവ്യൂ നടക്കും. ഇതിൽ യോഗ്യത നേടുന്നവർക്ക് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗങ്ങളിലും നേവൽ അക്കാദമിയിലും പ്രവേശനം ലഭിക്കും. 2025 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലനം ആരംഭിക്കും. പ്രതിമാസം 56,100 രൂപയാണ് പരിശീലന കാലത്ത് ലഭിക്കുന്ന സ്‌റ്റൈപൻഡ്. 56100 – 1,77,500 രൂപവരെ ശമ്പള നിരക്കിൽ പരിശീലനം പൂർത്തിയാക്കിയവരെ ലെഫ്റ്റനന്റ് പദവിയിൽ ഓഫീസറായി നിയമിക്കും.
അപേക്ഷകർ അവിവാഹിതരായിരിക്കണം. അപേക്ഷകർ 2005 ജൂലൈ 2 നോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. അപേക്ഷകർക്ക് നിർദിഷ്ട മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്‌നസും ഉണ്ടായിരിക്കണം. അതേസമയം, നേവൽ അക്കാദമിയിലെ കേഡറ്റ് എൻട്രി സ്‌കീമിലുള്ള 30 ഒഴിവുകളിൽ, 9 എണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
വിജ്ഞാപനത്തിന് – http://upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. -http://upsconline.nic.in എന്ന ലിങ്കിലൂടെ അപേക്ഷാ സമർപ്പിക്കാം.
Post Your Comments