KeralaLatest NewsNews

ജെസ്‌ന തിരോധാന കേസ്; അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ സിബിഐ ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മൂന്ന് വർഷത്തോളമായി രാജ്യത്തിനകത്തും പുറത്തും ജെസ്‌നയ്ക്കായി അന്വേഷണം നടക്കുന്നുണ്ട്.

കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിർണായകമാകുന്നത് കോടതിയുടെ നിലപാടായിരിക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ സിബിഐ നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു. മുൻപ് പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും കേരളത്തിന് പുറത്ത് മറ്റൊരു സ്ഥലത്തായതിനാൽ കോവിഡ് കാരണം യാത്ര സാധ്യമല്ലെന്നും നേരത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, തുടർന്നും കേസ് മുന്നോട്ട് പോകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം സിബിഐ അന്വേഷണം നടത്തണം എന്ന ആവശ്യം മുന്നോട്ടുവെച്ചത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ജെസ്‌ന മരിയ ജയിംസ്. 2018 മാർച്ച് 22-ന് എരുമേലിയിൽ നിന്നാണ് ജെസ്‌നയെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button