KeralaLatest NewsNews

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സിയുടെ ടയർ ഊരി തെറിച്ചു പോയി! തലനാരിഴക്ക് ഒഴിവായത് വൻ അപകടം

കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. ഒഴിവായത് വൻ അപകടം. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതുമാണ് അപകടം ഒഴിയാൻ കാരണമായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ ടയർ ആണ് ഊരിപ്പോയത്.

ബസിന്‍റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. ആര്‍എസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button