കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4-ന് തിരിതെളിയും. ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുന്നത്. 4-ന് രാവിലെ 10:00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ, തൊഴിൽ മന്ത്രി ശിവൻകുട്ടി അധ്യക്ഷനാകും. തുടർന്ന് നടിയും നർത്തകിയുമായ ആശാ ശരത്തും വിദ്യാർത്ഥികളും ചേർന്ന് കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിക്കുന്നതാണ്.
ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അന്നേദിവസം കാസർഗോഡ് നിന്നുള്ള ഗോത്ര വിഭാഗക്കാരുടെ ദൃശ്യവിസ്മയവും ഉണ്ടായിരിക്കുന്നതാണ്. ഈ വർഷം പ്രദർശനമായിട്ടും, അടുത്ത വർഷം മുതൽ മത്സരയിനമായിട്ടും ഗോത്ര കലാരൂപങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. വേദിയിലെത്തുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇൻഷുറൻസ് നൽകും. പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് കലവറയുടെ ചുമതല.
Also Read: ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം, വീടുകയറി അക്രമം: 24കാരൻ അറസ്റ്റിൽ
ജനുവരി 8-ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. മന്ത്രി വി. ശിവൻകുട്ടി സമ്മാനദാനം നിർവഹിക്കും. കൊല്ലത്ത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവൽ പരിഷ്കരിക്കുന്നതാണ്.
Leave a Comment