Latest NewsNewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുവത്സര സന്ദേശം അയച്ച് പുടിന്‍

മോസ്‌കോ: ഇന്ത്യയ്ക്ക് പുതുവത്സര സന്ദേശം നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമാണ് റഷ്യന്‍ പ്രസിഡന്റ് സന്ദേശം അയച്ചിരിക്കുന്നത്.

Read Also: രാജിവെച്ച മന്ത്രിമാരുടെ 37 പഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം : കെ.സുരേന്ദ്രൻ

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ടു പോകുന്നു എന്നതിന്റെ തെളിവാണ് പുടിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷത്തെ ചില സുപ്രധാന സംഭവവികാസങ്ങളും ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണവും റഷ്യന്‍ പ്രസിഡന്റ് പുതുവത്സര സന്ദേശത്തില്‍ പങ്കുവെച്ചു.

‘വിവിധ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തം ചലനാത്മകമായി വികസിച്ചുകൊണ്ടിരിക്കുന്നു. വ്യാപാരം അസാധാരണമായ ഉയര്‍ന്ന നിരക്കില്‍ വളര്‍ന്നു. വിവിധ മേഖലകളില്‍ സംയുക്തമായി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള തലങ്ങളില്‍ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ചു’ പുടിന്‍ സന്ദേശത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button