ശ്രീനഗർ: ബാരാമുള്ളയിൽ വച്ച് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 6.303 കിലോ ഹെറോയിൻ, 63.413 കിലോ പോപ്പി സ്ട്രോ, 860 ഗ്രാം കഞ്ചാവ്, 600 ഗ്രാം കഞ്ചാവ് പൊടി, 3.95 കിലോ ബാങ്ബോസ, 953 ഗ്രാം ചരസ്, 1.120 ഗ്രാം ചരസ് പൊടി, 120 ഗ്രാം ഫുക്കി എന്നിവയാണ് പോലീസ് സേന നശിപ്പിച്ചത്. വ്യത്യസ്ത കാലയളവുകളിലായി നടന്ന പരിശോധനയ്ക്കിടെയാണ് ഈ മയക്കുമരുന്നുകൾ പിടികൂടിയത്.
ബാരാമുള്ള എസ്എസ്പി അമോദ് അശോക് നാഗ്പുരെയുടെ അധ്യക്ഷതയിൽ ജില്ലാതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സും ജമ്മു-കാശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൂഞ്ചിലെ കസ്ബ്ലാരി മേഖലയിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ തോതിൽ മയക്കുമരുന്നും നശിപ്പിച്ചത്.
Also Read: അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം: ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്
Post Your Comments