KeralaLatest NewsNews

മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും

2017 സെപ്റ്റംബറിലാണ് മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്

ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5-ന്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും. 5-ന് വൈകിട്ട് നാല് മണിക്ക് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക. അന്ന് രാവിലെ കാസർഗോഡ് നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം കേന്ദ്രമന്ത്രി കൊച്ചിയിൽ എത്തും. അവിടെ നിന്നും ഹെലികോപ്റ്ററിൽ പഴയ മൂന്നാറിലെ ഹൈ ഓൾട്ടിറ്റിയൂഡ് സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങിയശേഷം റോഡ് മാർഗ്ഗമാണ് ഉദ്ഘാടന വേദിയിൽ എത്തുക. ഇതിനോടൊപ്പം ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ 381.76 കോടി രൂപ ചെലവിലാണ് 42 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നേരത്തെ 4 മീറ്ററായിരുന്നു റോഡിന്റെ വീതി. നിലവിൽ, ഇത് 15 മീറ്ററാക്കി ഉയർത്തുകയും, സീബ്രാ ലൈൻ, സൂചന ബോർഡ് എന്നിവ നൽകുകയും ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബറിലാണ് മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതേസമയം, ഉദ്ഘാടന വേദിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്.

Also Read: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്

shortlink

Post Your Comments


Back to top button