തിരുവനന്തപുരം: സ്‌കൂൾവിട്ടു വരവെ എട്ടാം ക്ലാസുകാരിയെ കടന്നു പിടിച്ച പ്രതിയ്ക്ക് 7 വർഷം തടവു ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷാണ് കേസിലെ പ്രതി. ഏഴ് വർഷം തടവിന് പുറമെ ഇരുപതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കും. പിഴ അടച്ചില്ലെങ്കിൽ 5 മാസം കൂടി തടവ് അനുഭവിക്കണം. 2022 നവംബർ 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയോട് ഇയാൾ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. കടന്നു പിടിച്ചപ്പോൾ ഇയാളുടെ കൈതട്ടി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി നടന്ന സംഭവം പറഞ്ഞതോടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വീട്ടിലെത്തിയപ്പോൾ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇവരാണ് വിവരം പോലീസിനെ അറിയിച്ചത്.
Read Also: നീ നശിച്ച് പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച് ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ : അഖിൽ മാരാർ
Post Your Comments