
പത്തനംതിട്ട: വയോധികനായ വ്യാപാരി കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍. മൈലപ്രയിലായിരുന്നു സംഭവം. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി(73) ആണ് മരിച്ചത്.
READ ALSO:റോഡിലെ അശ്രദ്ധയും അപകടവും ഒഴിവാക്കാൻ ഹെൽമറ്റും കയ്യിലേന്തി പപ്പാഞ്ഞി: ശ്രദ്ധേയമായി കറുകുറ്റി കാർണിവൽ
കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന സംശയമുള്ളതായി പൊലീസ് പറഞ്ഞു. മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്.
എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടയ്ക്കാറുണ്ട്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ജോർജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments