Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ

ഡിസംബർ 28 വ്യാഴാഴ്ച കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്.

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ചരിത്രത്തിലെ സർവകാല ഉയരത്തിൽ നിന്നാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

ഡിസംബർ 28 വ്യാഴാഴ്ച കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 47,120 രൂപയായിരുന്നു. ഡിസംബർ നാലിന് രേഖപ്പെടുത്തിയ ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരം. നിലവിൽ, അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.06 ഡോളർ താഴ്ന്ന്, 2,062.9 ഡോളറാണ് ഇന്നത്തെ നിലവാരം.

Also Read: ഹണിമൂണ്‍ ആഘോഷത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 79.70 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7970 രൂപ, ഒരു കിലോഗ്രാമിന് 79700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 1300 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button