കൊല്ലം: മകന് അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലം മാങ്ങാട് മൂന്നാംകുറ്റിയിലാണ് മകന് അച്ഛനെ കടയില്‍ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സിറ്റിമാക്സ് കളക്ഷന്‍സ് ഉടമ അറുന്നൂറ്റി മംഗലം മാടന്‍കാവിന് സമീപം ഇന്ദ്രശീലയില്‍ രവീന്ദ്രനാ(65)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകന് അഖില്‍ (32), കടയിലെ ജീവനക്കാരി മങ്ങാട് സ്വദേശി ശ്യാമ (28) എന്നിവരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
Read Also: ഇത് പുകവലിയേക്കാൾ ദോഷം ചെയ്യുമെന്ന് പഠനം
താനും പിതാവും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്നും അതിനെത്തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മകന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മകനൊപ്പം മൃതദേഹം ഒളിപ്പിക്കാനും കൊലപാതകം മറച്ചു വയ്ക്കാനും കൂട്ടു നിന്ന കടയിലെ ജീവനക്കാരിയായ ശ്യാമ (28)യേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പൊലീസ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ,
രവീന്ദ്രന് രണ്ടു ആണ്മക്കളാണ്. മൂത്തമകനായ പ്രസൂണ്‍ ഇസ്രായേലില്‍ ജോലി ചെയ്യുകയാണെന്നാണ് വിവരം. രവീന്ദ്രന് വലിയ രീതിയിലുള്ള ഒരു ഫാന്‍സി സ്റ്റോറാണ് നടത്തിവന്നിരുന്നത്. ഈ ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയായിരുന്നു ശ്യാമ. ശ്യാമയും രവീന്ദ്രന്റെ ഇളയമനായ അഖിലും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും ഈ ബന്ധത്തെ രവീന്ദ്രന് എതിര്‍ത്തിരുന്നുവെന്നും പൊലീസ് പറയുന്നു. അടുത്തസമയത്തായി അഖില്‍ കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് രവീന്ദ്രന് അംഗീകരിച്ചിരുന്നില്ല. മാത്രമല്ല അഖിലും ശ്യാമയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും രവീന്ദ്രന് പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതും അഖിലിനെ പ്രകോപിപ്പിച്ചിരുന്നു എന്നാണ് വിവരങ്ങള്‍.
Post Your Comments