KeralaLatest NewsNews

കൊച്ചി കാർണിവൽ; 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ: കനത്ത സുരക്ഷയില്‍ നഗരം

കൊച്ചി: അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും.

പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്‌റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ പങ്കെടുക്കാം.

അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം ഉണ്ടാകേണ്ട അവസ്ഥ വന്നാൽ ഒരു വഴി പൂർണമായും ഒഴിച്ചിടും പൊലീസിന് ഏതുവഴി വേണമെങ്കിലും ഗ്രൗണ്ടിലേക്ക് കടന്നുവരാനാകുന്ന തരത്തിലാണ് ക്രമീകരണം. പൊതുജനങ്ങൾക്കായി ശുചിമുറി സംവിധാനവും ഉറപ്പ് വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button