തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. കല്ലട ട്രാവൽ ബസിലെ യാത്രക്കാരായ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് 29 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. പ്രതികളായ മുഹമ്മദ് അബ്ദുൽ ഫയിസ്, അബ്ദുൽ നാസർ എന്നിവരെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി നെയ്യാറ്റിൻകര പോലീസിന് കൈമാറി.
ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ജി എസ് സജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ആർ രാജേഷ്, സിഇഒമാരായ അഖിൽ, മഹേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments