
കോട്ടയം: പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ മൃതദേഹം. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്.
പ്രദേശവാസികളാണ് പാറക്കുളത്തില്‍ കാർ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി ഇതിലേ പോയപ്പോള്‍ നിയന്ത്രണം തെറ്റിയോ വഴിയറിയാതെയോ കാര്‍ പാറക്കുളത്തില്‍ പതിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
Post Your Comments