KeralaLatest NewsNews

ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പ്രത്യേക പരിഗണന നൽകാനൊരുങ്ങി പിഎസ്‌സി, പരീക്ഷ ഹാളിൽ ഇനി ഈ വസ്തുക്കൾ അനുവദിക്കും

ടൈപ്പ് വൺ പ്രമേഹരോഗികൾ അപേക്ഷ സമർപ്പിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ രോഗമുള്ളവർക്ക് പരീക്ഷ എഴുതുമ്പോൾ പ്രത്യേക പരിഗണന നൽകാനൊരുങ്ങി കേരള പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്‌സി). ഇതിനായി ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ വഴി അപേക്ഷ നൽകേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ആരോഗ്യം പരിഗണിച്ച് ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, സിജിഎംസ് (കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം), ഷുഗർ ഗുളിക, വെള്ളം എന്നിവയാണ് പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കുക.

ടൈപ്പ് വൺ പ്രമേഹരോഗികൾ ഇതിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നാണ് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. തുടർന്ന് അടുത്തുള്ള പിഎസ്‌സി ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പിഎസ്‌സി വെബ്സൈറ്റിലെ ‘മസ്റ്റ് നോ’ എന്ന ലിങ്കിൽ ‘ടൈപ്പ് വൺ ഡയബറ്റിക്’ എന്ന മെനുവിൽ ലഭ്യമാണ്.

Also Read: കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button