YouthLatest NewsNewsLife Style

രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. ആരോഗ്യത്തിന് വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇത്തരം ആഹാരങ്ങളെക്കുറിച്ചറിയൂ. ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍, രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.

ഇത് ശരീരത്തില്‍ ചൂടു വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം. ശരീരത്തിന് വളരെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍, രാത്രിസമയത്ത് അത്താഴം കഴിഞ്ഞശേഷം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് ഗുണകരമല്ല. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമായേക്കും. കൂടാതെ വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും വാഴപ്പഴം കാരണമായേക്കും. അതുപോലെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button