Latest NewsKerala

അടുത്തിരുന്നിട്ടും ചിരിയോ നോട്ടമോ പോലുമില്ല! മുഖ്യമന്ത്രിയോട് മുഖംതിരിച്ച് ഗവർണ്ണർ, ചായ സൽക്കാരം ബഹിഷ്ക്കരിച്ചു പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിലുള്ള പോര് തുടരുകയാണ്. കെ.ബി. ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും പരസ്പരം നോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രിയോട് ഗവർണ്ണർ മുഖം തിരിച്ചു.

എന്നാൽ, രാജ്ഭവനിലെ ഗവർണ്ണറുടെ ചായ സൽക്കാരം മുഖ്യമന്ത്രി ബഹിഷ്ക്കരിച്ചു. മുഖ്യമന്ത്രിയും ഗവർണറും ചടങ്ങിനിടെ തൊട്ടടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം നോക്കുക പോലും ചെയ്തില്ല. ഇരുവരും പിണക്കത്തിൽ തന്നെ തുടരുകയാണ്.

ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി.

പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button