തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടന്‍ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹാനയുടെ ആത്മഹത്യയില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.
READ ALSO: കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ വരുന്നു, അഞ്ച് സ്മാർട്ട് ഫോണുകൾ
22 വയസ്സുകാരി ഷഹാന, ഭര്‍തൃവീട്ടില്‍ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ ഭര്‍ത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിശോധിക്കും.
മരണത്തില്‍ വിശദമായ അന്വേഷണം വേണം എന്നാണ് ഷഹാനയുടെ മാതാവ് ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. ഷഹാനയുടെ മൃതദേഹമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.
Leave a Comment