തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കടയില്‍ 15കാരനെ കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശിനെയാണ് ഡിസംബര്‍ 20ന് സ്‌കൂളില്‍ നിന്ന് കാണാതായത്.
Read Also: ഇത് ചരിത്രം! യുഎഇയില്‍ നിന്ന് ആദ്യമായി ഇന്ത്യ രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി
അതേസമയം, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമല്ലെന്നാണ് മാതാപിതാക്കളുടെ പരാതി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദര്‍ശ്. കഴിഞ്ഞ ഇരുപതിന് ഉച്ചയോടെയാണ് ആദര്‍ശിനെ കാണാതായത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ആദര്‍ശ് സ്‌കൂളിലെത്തി. പിന്നെ ഉച്ചയ്ക്ക് ശേഷം ആദര്‍ശിനെ ആരും കണ്ടിട്ടില്ല. ഉച്ചയോടെ സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ച് സഹപാഠികളുമായി ആദര്‍ശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് ശേഷം മൊബൈല്‍ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാര്‍ഡ് ഉപേക്ഷിച്ച് ആദര്‍ശ് സ്‌കൂളില്‍ നിന്ന് പോയെന്നാണ് സഹപാഠികള്‍ പൊലീസിന് നല്‍കിയ മൊഴി.
പക്ഷെ ആദര്‍ശ് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ല. സംഭവ ദിവസം ഉച്ചക്കടയിലൂടെ ആദര്‍ശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പിന്നീടുള്ള ഒരു ദൃശ്യവും കിട്ടിയിട്ടില്ല. പൊഴിയൂര്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. സിം കാര്‍ഡ് ഉപേക്ഷതിനാല്‍ ട്രേസിംഗ് വെല്ലുവിളിയാണെന്നും പൊലീസ് വിശദീകരിക്കുന്നു. ആദര്‍ശുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848925935 എന്ന നമ്പറില്‍ വിളിക്കണമെന്നാണ് മാതാപിതാക്കളുടെ അഭ്യര്‍ത്ഥന.
Post Your Comments