KeralaLatest News

തൃശ്ശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടും, പിണറായി ഭരണത്തെ കേരളം കടലിൽ മുക്കുമെന്നും മറിയക്കുട്ടി

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിച്ചാൽ നാടു രക്ഷപ്പെടുമെന്ന് പെൻഷൻ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി. പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മടുത്തെന്നും ഈ ഭരണത്തെ കേരളം കടലിൽമുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാരിനെതിരെ മറിയക്കുട്ടി രൂക്ഷ വിമർശനം ഉയർത്തിയത്.

സമരം ചെയ്തവരെ തല്ലിയ പോലീസുകാർക്ക് ജനങ്ങൾ മാർക്കിട്ടിട്ടുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു. പിണറായി വിജയന്റെ ഗുണ്ടകൾക്ക് പോലീസ് നൽകുന്നത് ഉമ്മയാണ്. എന്നാൽ, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കും. സമരം ചെയ്തവരെ തല്ലിയ പോലീസുകാർക്ക് ജനങ്ങൾ മാർക്കിട്ടിട്ടുണ്ട്. ഇവിടത്തെ ജനങ്ങൾക്ക് അരി കിട്ടുന്നില്ല. പെൻഷൻ കിട്ടുന്നില്ല. പഠിച്ച കുട്ടികൾക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി മോദിയാണ് അരി തരുന്നത്. പിണറായി വിജയന്റെ ഗുണ്ടകൾക്കാണ് ഇവിടെ ജോലി കിട്ടുന്നത്.

സിപിഎം ഒഴികെ ആരു വിളിച്ചാലും താൻ അവരുടെ വേദികളിൽ പോകുമെന്നും മറിയക്കുട്ടി പറഞ്ഞു. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ ടോണി ചാക്കോ എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button