KannurNattuvarthaLatest NewsKeralaNews

റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ശ്രമം: ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്‍റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്

മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്‍റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. യാത്രക്കാർ രണ്ട് പേരും രക്ഷപ്പെട്ടു.

Read Also : ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം, ഭീകരാക്രമണമാകാമെന്ന് ഇസ്രയേല്‍

ചൊവ്വാഴ്ച വൈകിട്ട് 6.15ഓടെ ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്താണ് അപകടം നടന്നത്. യാത്രക്കാരുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. ചൊക്ലി മെഡിക്കൽ സെന്‍ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു തീ ​പി​ടി​ച്ചു: നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ടലിൽ വൻദുരന്തം ഒഴിവായി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പരേതരായ കുമാരന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: ബിന്ദു (ഇടയിൽ പീടിക). മക്കൾ: സായന്ത്, സാരന്ത്. സഹോദരങ്ങൾ: ലീല, പവിത്രൻ, പ്രേമൻ, അജിത, സുധ.

shortlink

Related Articles

Post Your Comments

Related Articles


Back to top button