
തിരുവനന്തപുരം: 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
രാത്രി രണ്ടുമണിയോടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൂന്നരയോടെ പൊലീസിൽ വിവരമറിയിച്ചു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്നും എടുത്തത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments