Latest NewsKeralaNews

തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തു: ഭർതൃ മാതാവിനെതിരെ പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്ന പരാതിയുമായി ബന്ധുക്കൾ. തിരുവല്ലത്താണ് സംഭവം. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ആത്മഹത്യ ചെയ്തത്.

Read Also: കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി, ‘ജയ് മാതാ ദി’ പ്രാർത്ഥന, രൺബീറിന്റെ ആഘോഷത്തിനു ട്രോൾ

സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. ഭർതൃ വീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഇന്ന് ഭർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ഷഹനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറി കതകടച്ചു. പിന്നീടാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: തെരുവിലൂടെ കാമുകിയ്‌ക്കൊപ്പം ചിരിച്ച്‌ ഉല്ലസിച്ച്‌ നടക്കുന്ന നടൻ, കയ്യോടെപൊക്കി ആരാധകർ: തല മറച്ച്‌ ഓടി വിശാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button