
തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്.
റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാൻ കഴിഞ്ഞില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചരികള്‍ കൂടുതലാണ്.
Post Your Comments