
ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ ബോംബ് ഭീഷണി. അജ്ഞാതന്റെ ഭീഷണി സന്ദേശമാണ് ലഭിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്കിന്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്.
Read Also: ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ വീഴ്ച! ലോഗിൻ ചെയ്ത ഇമെയിലുകൾ ചോർന്നു, മുന്നറിയിപ്പ് പാലിക്കാൻ നിർദ്ദേശം
ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തിങ്കാളാഴ്ചയാണ് മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയതെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. ആർബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് 1.30 മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ഈ സ്ഥലങ്ങളിൽ പോലീസും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ പരിശോധന നടത്തിയെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈ എംആർഎ മാർഗ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Also: വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ; ചിക്കനുള്ളിൽ പാതിവെന്ത ഗുളിക
Post Your Comments