തിരുവനന്തപുരം: മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുതെന്ന് സിപിഎം വ്യക്തമാക്കി. അതിനാൽ ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ലെന്നും സിപിഎം അറിയിച്ചു.
Read Also: ‘ജാതകദോഷം മാറ്റാൻ ഐശ്വര്യ ആദ്യം മരത്തിനെ വിവാഹം ചെയ്തു, ശാപമോക്ഷം കിട്ടി?’; നടിയുടെ പ്രതികരണം ഇങ്ങനെ
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്‌പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
Read Also: സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
Post Your Comments