KeralaLatest NewsNews

ക്രിസ്തുമസ് ആഘോഷത്തിനായി മലയാളികൾ വാങ്ങിക്കൂട്ടിയത് 154.77 കോടിയുടെ മദ്യം! ഇക്കുറി ഒന്നാമത് ചാലക്കുടി

ഡിസംബർ 22, 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ക്രിസ്തുമസ് തലേന്ന് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്തുമസ് ആഘോഷളോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. അതേസമയം, ക്രിസ്തുമസിന്റെ തലേദിവസമായ ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്തുമസ് 69.55 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്.

ഡിസംബർ 22, 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. ഇക്കുറിയും മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനം ചാലക്കുടിക്ക് തന്നെയാണ്. 63,85,000 രൂപയുടെ മദ്യമാണ് ചാലക്കുടിയിൽ നിന്നും വിറ്റത്. ചാലക്കുടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം ചങ്ങനാശ്ശേരി ബെവ്കോയ്ക്കും, മൂന്നാം സ്ഥാനം ഇരിങ്ങാലക്കുടയ്ക്കുമാണ്. അതേസമയം, മുൻ വർഷങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റ് നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. വടക്കൻ പറവൂരിലെ ബെവ്കോ ഔട്ട്‌ലെറ്റാണ് അഞ്ചാം സ്ഥാനത്തെത്തിയത്.

Also Read: അതിർത്തിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട: കള്ളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button