Latest NewsNews

ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും നീക്കണം: ഹൈക്കോടതി ഉത്തരവ്

 

ചണ്ഡീഗഡ് : കുപ്രസിദ്ധ കുറ്റവാളി സംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലോറന്‍സ് ബിഷ്ണോയിയുമായി ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ രണ്ട് അഭിമുഖങ്ങള്‍ നടത്തിയിരുന്നു.

ഇത് മാര്‍ച്ച് 14, മാര്‍ച്ച് 17 തീയതികളില്‍ സംപ്രേക്ഷണം ചെയ്തു. രണ്ട് അഭിമുഖങ്ങളുടെയും വീഡിയോകള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യാന്‍ പഞ്ചാബ് ഡിജിപിയോട് ഹൈക്കോടതി ഉത്തരവിട്ടു.

ഇത് കൂടാതെ ലോറന്‍സ് ബിഷ്ണോയിയുടെ ടിവി അഭിമുഖങ്ങളില്‍ 2 എഫ്ഐആറുകള്‍ രേഖപ്പെടുത്തി,ആ കേസുകള്‍ എസ്ഐടി അന്വേഷിക്കട്ടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തവില്‍ പറയുന്നു. എഫ്ഐആറുകള്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button