ThrissurNattuvarthaLatest NewsKeralaNews

ക​ല്യാ​ണ​വീ​ട്ടി​ലെ​ത്തി​യ പ​തി​ന​ഞ്ചു​കാ​ര​നി​ൽ നി​ന്ന് കാ​മ​റ ത​ട്ടി​യെ​ടു​ത്തു: പ്ര​തി അറസ്റ്റിൽ

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി ഏ​റാ​ക്ക​ൽ വീ​ട്ടി​ൽ അ​നു എ​ന്ന സൂ​ര​ജി​നെ(38)​യാ​ണ് പിടികൂടിയത്

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ക​ല്യാ​ണ​വീ​ട്ടി​ലെ​ത്തി​യ പ​തി​ന​ഞ്ചു​കാ​ര​നി​ൽ നി​ന്ന് കാ​മ​റ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. ​നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി ഏ​റാ​ക്ക​ൽ വീ​ട്ടി​ൽ അ​നു എ​ന്ന സൂ​ര​ജി​നെ(38)​യാ​ണ് പിടികൂടിയത്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്ന് നാളെ

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ന്ത്രാ​പ്പി​ന്നി ശ്രീ​മു​രു​ക​ൻ തി​യേ​റ്റ​റി​ന് കി​ഴ​ക്ക് വ​ശ​ത്തെ വീ​ട്ടി​ൽ ക​ല്യാ​ണ​ത്തി​നെ​ത്തി​യ ക​യ്പ​മം​ഗ​ലം പ​ള്ളി​ത്താ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്റെ കാ​മ​റ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. റോ​ഡി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ലെ​ത്തി​യ അ​നു കാ​മ​റ പി​ടി​ച്ചു​പ​റി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. 80000 രൂ​പ വി​ല​വ​രു​ന്ന കാ​മ​റ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. പ​രാ​തിയുടെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : മിഠായി നല്‍കി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അന്വേഷണം ആരംഭിച്ച് പൊലീസ്

ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​നും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button