കൊച്ചി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. എറണാകുളത്താണ് സംഭവം. ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 വയസുള്ള അനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അനുവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.
സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 5 വർഷം മുൻപാണ് ഇരുവരും പിടിയിലായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ചുറ്റികകൊണ്ട് തലക്കടിച്ചാണ് രജീഷ് അനുവിനെ കൊലപ്പെടുത്തിയത്.
Read Also: ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ? നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്‍മജൻ ബോള്‍ഗാട്ടി
Post Your Comments