
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ ബ്രാഞ്ച് നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സിപിഎം പുറത്താക്കിയത്.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഏറെക്കാലമായി സജിമോനെതിരെ ഗൗരവമേറിയ പരാതികൾ ഉയർന്നിരുന്നു. പത്തനംതിട്ട സിപിഎമ്മിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയിലാണ് സജിമോൻ പാർട്ടി നേതൃസ്ഥാനങ്ങളിൽ തുടർന്നത്.
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിലെ ഡിഎൻഎ പരിശോധന അട്ടിമറിച്ചെന്നുമാണ് സജിമോനെതിരെ ഉയർന്ന പരാതി. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി സജിമോനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ വീണ്ടും പാർട്ടി ചുമതലകളിൽ ഇയാൾ തിരിച്ചെത്തുകയായിരുന്നു.
Read Also: അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ ഇലക്ട്രിക് ബോട്ടുകളും, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments