KeralaLatest News

ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ, കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് 69 പോലീസുകാർ

എറണാകുളം: ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ. തത്തമ്പിള്ളി സ്വദേശി ഷിബുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

കരൾ സംബന്ധമായ രോഗത്തിന് ഷിബു ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നു. തുടർന്നാണ് ആത്മഹത്യ എന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. അതേസമയം, കേരള പൊലീസിൽ നാല് വർഷത്തിനിടെ 69 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് പുറത്തു വന്നത് അടുത്തിടെയാണ്.

വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 08/11/2023ന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button