Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകി: അമിത് ഷാ

അഹമ്മദാബാദ്: ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി എല്ലാമേഖലകളുടെ വികസനത്തിനും പ്രത്യേകം ശ്രദ്ധപതിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ ഇലക്ട്രിക് ബോട്ടുകളും, കൂടുതൽ വിവരങ്ങൾ അറിയാം

അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വഴിയോരക്കച്ചവടക്കാർക്ക് വരെ സർക്കാരിന്റെ സഹായം നേരിട്ടെത്തി. അവർക്കായി പ്രധാനമന്ത്രി ആത്മനിർഭർ നിധി നടപ്പിലാക്കി. കച്ചവടത്തിനായുള്ള വായ്പകൾ അവർക്ക് ആവശ്യാനുസരണം ഇപ്പോൾ ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ക്യാമ്പെയ്ൻ ജനങ്ങളെ വ്യാപാരത്തിലേക്കും മറ്റ് മേഖലകളിലേക്കും ആകർഷിച്ചു. ബഹിരാകാശം, ഗവേഷണം, പ്രതിരോധം എന്നീ മേഖലകൾക്ക് അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകി. ഇത് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി വന്നപ്പോഴും സർക്കാർ സഹായം ജനങ്ങളിലേക്ക് നേരിട്ടെത്തി. ഭാരതം സ്വന്തമായി വാക്സിൻ നിർമ്മിച്ച് ജനങ്ങൾക്ക് നൽകി. സ്വന്തമായി വാക്സിൻ നിർമ്മിച്ച് രോഗപ്രതിരോധം തീർത്ത ആദ്യ രാജ്യം ഭാരതമാണ്. സർക്കാരിന്റെ എല്ലാ പദ്ധതികളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button