Latest NewsKeralaNews

നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നത് അവർക്ക് മാത്രം അറിയാവുന്ന കാരണങ്ങളാൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: യുദ്ധക്കളമായി തലസ്ഥാനം; സമര വേദിക്കരികില്‍ ടിയര്‍ ഗ്യാസിട്ട് പൊലീസ് – പ്രതിഷേധം ശക്തം

യുഡിഎഫ് അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത് അവർക്ക് ഷോക്കായി. അതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. ജനം ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ച് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സ് ശുഷ്‌കിച്ചതോടെയാണ് ഇപ്പോഴുള്ള കാട്ടിക്കൂട്ടലുകൾ. ഗവർണറെ അനുകൂലിച്ച സുധാകരൻ മനസ്സിലുള്ളത് തുറന്നു പറഞ്ഞതാണ്. വർഗീയതയുമായി സമരസപ്പെട്ട് പോകുന്ന ഒരു വിഭാഗം കോൺഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: രാജ്യത്ത് ഒരാള്‍ക്ക് കൂടി ജെഎന്‍ 1 സ്ഥിരീകരിച്ചു, ഇതോടെ കേസുകള്‍ 22 ആയി

shortlink

Related Articles

Post Your Comments

Related Articles


Back to top button