ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് എത്തുന്നവർക്ക് നേരിയ ആശ്വാസവുമായി കർണാടക ആർ.ടി.സി. സ്വകാര്യ ബസുകളിലെ അമിത നിരക്കിന് തടയിടാൻ കേരളത്തിലേക്ക് 59 അധിക സർവീസുകൾ നടത്താനാണ് കർണാടക ആർ.ടി.സിയുടെ തീരുമാനം. ഇന്നും നാളെയും സർവീസ് ഉണ്ടായിരിക്കുന്നതാണ്. എറണാകുളത്തേക്ക് 18, തൃശ്ശൂരിലേക്ക് 17, കോഴിക്കോട്, പാലക്കാട് 6 വീതം, കണ്ണൂർ 5, കോട്ടയം 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് അധിക സർവീസുകൾ നടത്തുക. ഇതിനോടൊപ്പം മൂന്നാറിലേക്കും പമ്പയിലേക്കും ഓരോ സർവീസുകൾ കൂടി അധികമായി നടത്തുന്നതാണ്.
അവധി സീസണായതിനാൽ നിരവധി മലയാളികളാണ് നാട്ടിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ ആറിരട്ടിയിലധികം തുകയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. കർണാടക ആർ.ടി.സിയുടെ അധിക സർവീസ് എത്തുന്നതോടെ വിദ്യാർത്ഥികളും, ഐടി സ്ഥാപനങ്ങളിലെ ജോലിക്കാരും ഉൾപ്പെടെ പതിനായിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും. മാൾട്ടി ആക്സിൽ വോൾവോ, എസി സ്ലീപ്പർ ബസുകളാണ് സർവീസ് നടത്തുക.
Also Read: ടിപ്പര്‍ ലോറിയിച്ച് അപകടം: വീട്ടമ്മ മരിച്ചു
Post Your Comments