ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലാണ് അധിക സർവീസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുക. ഇതിനായി 12 ബസുകളെ കർണാടക ആർടിസി സജ്ജമാക്കിയിട്ടുണ്ട്. ഐരാവത് ക്ലാസ് ബസുകളാണ് സർവീസ് നടത്തുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ നവരാത്രി- ദസറ അവധി സമയത്ത് സമാനമായ രീതിയിൽ കേരളത്തിലേക്ക് കർണാടക ആർടിസി സർവീസ് നടത്തിയിരുന്നു. അക്കാലയളവിൽ 22 കോടി രൂപയുടെ വരുമാനമാണ് കർണാടക ആർടിസിക്ക് ലഭിച്ചത്.
അഞ്ചാം തീയതിയും ആറാം തീയതി മൈസൂരിൽ നിന്നും ബെംഗളൂരുവിൽ നിന്നും ഓരോ ബസുകൾ എറണാകുളത്തേക്ക് സർവീസ് നടത്തുന്നതാണ്. അഞ്ചാം തീയതി രണ്ട് ബസുകളും, ആറാം തീയതി ഒരു ബസുമാണ് കോട്ടയത്തേക്ക് സർവീസ് നടത്തുക. പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളിൽ ബെംഗളൂരുവിൽ നിന്ന് ഓരോ ബസ് വീതം ഉണ്ടായിരിക്കും. തൃശ്ശൂരിലേക്ക് അഞ്ചാം തീയതി ഒരു ബസും, ആറാം തീയതി രണ്ടു ബസുകളുമാണ് സർവീസ് നടത്തുക. സർവീസുകൾ കൂടുതൽ ലാഭകരമാക്കാൻ ടിക്കറ്റ് ബുക്കിംഗിന് സീസൺ ഓഫർ വരെ കർണാടക ആർടിസി നൽകാറുണ്ട്.
Also Read: ‘കൈ വിടരുത് ഉപതെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെ ഉണ്ടാകണം’: വി.ഡി സതീശനെ സ്വീകരിക്കുന്ന ‘സ്വപ്ന’ ?!
Post Your Comments