കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയില്ല. ആശങ്ക ഒഴിയുന്നത് വരെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ഉണ്ടായിരിക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കുന്നതാണ്. 24 മണിക്കൂറും പരിശോധന ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. കർണാടകയിൽ വരും ദിവസങ്ങളിൽ കോവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടുന്നതാണ്. അതേസമയം, മുതിർന്ന പൗരന്മാർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ ഇതിനോടകം തന്നെ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Also Read: ശബരിമല പാതയിൽ വാഹനാപകടങ്ങൾ: ഏഴുപേർക്ക് പരിക്ക്
ജനുവരി പകുതിയോടെ കോവിഡ് കേസുകൾ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്കൂളുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കർണാടക സർക്കാറിന്റെ തീരുമാനം. അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ് ധരിക്കാനും, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹിക അകലം പാലിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഴുവൻ സ്കൂളുകളിലും സാനിറ്റൈസേഷൻ സംവിധാനം ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments