ആഗോളതലത്തിൽ വീണ്ടും കോവിഡ് കേസുകൾ പിടിമുറുക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു മാസം കൊണ്ട് ലോകത്തുടനീളം 8,50,000-ലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 3000-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡിസംബർ 17 വരെ ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം കോവിഡ് കേസുകളും, ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ, 1600-ലധികം ആളുകൾ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇത്തവണ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജെഎൻ 1 വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആഗോളതലത്തിൽ ഇജി5 എന്ന വേരിയന്റാണ് കൂടുതൽ ആളുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം അതിവേഗമായതിനാൽ പൊതുജനങ്ങൾ നിർബന്ധമായും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില
Post Your Comments