പൂച്ചാക്കൽ: സ്കൂട്ടറും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20കാരൻ മരിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗവും ചേർത്തല കോടതിയിലെ അഭിഭാഷകനുമായ ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കൃഷ്ണ ജ്യോതിയിൽ ബി. ബാലാനന്ദിന്റെ മകൻ കൃഷ്ണാനന്ദ്(20) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചേർത്തല ചെങ്ങണ്ട പാലത്തിന് സമീപമാണ് അപകടം നടന്നത്. കൃഷ്ണാനന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മറ്റൊരു സ്കൂട്ടറിലും ഇടിച്ചു.
Read Also : രാജ്യത്ത് വീണ്ടും ജെഎൻ 1 വകഭേദം: ഇതുവരെ സ്ഥിരീകരിച്ചത് 22 പേർക്ക്, കർശന ജാഗ്രതാ നിർദ്ദേശം
അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മറ്റ് രണ്ട് യുവാക്കൾക്കും പരിക്കുണ്ട്. ഇവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലും ഒരാളെ ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ കൃഷ്ണാനന്ദിനെ എറണാകുളം ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ ബയോ മെഡിക്കൽ വിദ്യാർത്ഥിയാണ്. ശ്രീകണ്ഠേശ്വരം എസ്എൻഡിഎസ്വൈ യുപിസ്കൂൾ അധ്യാപിക ദീപയാണ് അമ്മ. ജ്യോതിലക്ഷ്മി സഹോദരി. മൃതദേഹം സംസ്കരിച്ചു.
Post Your Comments