കൊല്ലം: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു. പത്തനാപുരം നടുകുന്നത്ത് താമസിക്കുന്ന രൂപേഷ്(40) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ അഞ്ജു(27), മകള്‍ ആരുഷ്മ(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. രൂപേഷും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഇന്ന് പുലർച്ചയ്ക്കും ഇരുവര്‍ക്കുമിടെ വാക്കേറ്റമുണ്ടായി. ഇതിനിടെ രൂപേഷ് അഞ്ജുവിനെ വെട്ടുകയായിരുന്നു. പിന്നാലെ ആരുഷ്മയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചു.
Read Also : നവകേരള സദസിലെ പരാതി സ്വീകരിക്കല്‍ പ്രഹസനം, പരാതി പരിഹാരത്തിന് വേഗതയില്ല
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അഞ്ജുവിന്റെയും ആരുഷ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയ രൂപേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പത്തനാംപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോ ഡ്രൈവറായ രൂപേഷ് കുറച്ച് നാളുകളായി നടുകുന്നത്ത് വാടകയ്ക്ക് താമസിച്ച് വരികയാണ്.
Leave a Comment