Latest NewsKeralaNews

വൈദ്യുതി മുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് ലൈനിൽ വൈദ്യുതി ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയിൽ ടച്ചിംഗ് നീക്കരുത്: കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി മുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് ലൈനിൽ വൈദ്യുതി ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയിൽ ടച്ചിംഗ് നീക്കാൻ മുതിരുന്നത് അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാട്ട്‌സ് ആപ്പ്/ എസ്എംഎസ് വഴി കെഎസ്ഇബി നൽകുന്ന സന്ദേശങ്ങളെത്തുടർന്ന് ലൈനിൽ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയിൽ ലൈൻ കടന്നു പോകുന്ന പ്രദേശത്തുള്ള മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാൻ പൊതുജനങ്ങൾ മുതിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പലപ്പോഴും എച്ച് ടി ലൈൻ മാത്രം ഓഫാക്കുകയും എൽ ടി ലൈൻ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ലൈൻ ഭാഗികമായി ചാർജ് ചെയ്യാനും ഇടയുണ്ട്. കൂടാതെ, ടച്ചിംഗ് വെട്ടുന്ന ജോലി പല കാരണങ്ങളാലും മാറ്റിവയ്ക്കുന്ന സാഹചര്യവും ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

Read Also: തുടർച്ചയായ രണ്ടാം നാളിലും മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം

ആയതിനാൽ വൈദ്യുതി ഓഫാകും എന്ന അറിയിപ്പ് ലഭിച്ചാലും കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം കെഎസ്ഇബി നിയോഗിക്കുന്ന സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ പാടുള്ളു എന്ന് ഓർമ്മപ്പെടുത്തുന്നു. ഇത്തരത്തിലല്ലാതെ ലോഹ നിർമ്മിതമോ അല്ലാത്തതോ ആയ തോട്ടികളോ, ഏണികളോ വൈദ്യുതി ലൈനിന് സമീപം കൊണ്ടുവരുന്നത് നിയമവിരുദ്ധവും വലിയ അപകടത്തിന് കാരണമാകുന്നതുമാണെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

Read Also: അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാല്‍ മുറിഞ്ഞു: വിമർശനത്തിന് മറുപടിയുമായി അഹാനയും സഹോദരിമാരും

shortlink

Related Articles

Post Your Comments

Related Articles


Back to top button