Latest NewsNewsBusiness

വാലിന്റെ അറ്റം നിലത്ത് തട്ടി! ഇൻഡിഗോയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡിജിസിഎ

ഇൻഡിഗോയുടെ എ321 വിമാനത്തിൽ 4 ടെയിൽ സ്ട്രൈക്കുകൾ ഉണ്ടെന്ന് ഡിജിസിഎ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: വിമാനത്തിന്റെ വാലിന്റെ അറ്റം നിലത്ത് തട്ടിയതോടെ ഇൻഡിഗോയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 4 ടെയിൽ സ്ട്രൈക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 20 ലക്ഷം രൂപയാണ് ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റഗ്ലോബ് ഏവിയേഷൻ പിഴ ഒടുക്കിയത്. ഈ വർഷം ജൂലൈയിലാണ് ഇൻഡിഗോയ്ക്ക് ഡിജിസിഎ ഷോകോസ് നോട്ടീസ് അയച്ചത്. ഇൻഡിഗോയുടെ എ321 വിമാനത്തിൽ 4 ടെയിൽ സ്ട്രൈക്കുകൾ ഉണ്ടെന്ന് ഡിജിസിഎ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയതെങ്കിലും, ഈ ഉത്തരവിനെതിരെ കമ്പനി അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു.

അപ്പീലിനെ പിന്തുണച്ച് കമ്പനി സമർപ്പിച്ച വിശദാംശങ്ങൾ ഡിജിസിഎ കൃത്യമായി വിലയിരുത്തുകയും, പിഴ 20 ലക്ഷം രൂപയാക്കി പുതുക്കുകയുമായിരുന്നു. വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ, ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ‘ടെയിൽ സ്‌ട്രൈക്ക്’ എന്ന് പറയുന്നത്. ഇങ്ങനെ ടെയിൽ സ്ട്രൈക്ക് സംഭവിച്ച് കഴിഞ്ഞാൽ അപകടമൊന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടായേക്കാം. പിന്നീടുള്ള പറക്കലിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, അറ്റകുറ്റപ്പണി നടത്തിയതിനുശേഷമാണ് സർവീസ് നടത്തേണ്ടത്.

Also Read: ഐടിയിലും അനുബന്ധ മേഖലകളിലുമായി അഞ്ചു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button