Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയും വർദ്ധിച്ചിരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 46,200 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,775 രൂപയാണ്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയും വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ തളർച്ചയിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.17 ഡോളർ ഇടിഞ്ഞ്, 2,037.52 ഡോളർ എന്നതാണ് നിലവാരം.

സ്വർണവില ഡിസംബർ 4-ന് കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തിയിരുന്നു. പവന് 47080 രൂപയും, ഒരു ഗ്രാമിന് 5885 രൂപയുമായിരുന്നു വില. ഡിസംബർ 13ന് ഒരു പവൻ സ്വർണത്തിന് 45320 രൂപയും, ഗ്രാമിന് 5665 രൂപയുമായിരുന്നു നിരക്ക്. ഇത് ഡിസംബറിലെ താഴ്ന്ന നിരക്കാണ്. അതേസമയം, കേരളത്തിലെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80.20 രൂപയാണ് വില. 8 ഗ്രാമിന് 641.60 രൂപ,10 ഗ്രാമിന് 802 രൂപ, രൂപ, ഒരു കിലോഗ്രാമിന് 802 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Also Read: ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button