അമൃത്സർ: പഞ്ചാബിൽ പോലീസ് വെടിവെയ്പ്പിൽ ഗുണ്ടാനേതാവ് അമൃത്പാൽ സിങ് കൊല്ലപ്പെട്ടു. അമൃതപാൽ സിംഗ് ഒളിപ്പിച്ച 2 കിലോ ഹെറോയിൻ പോലീസ് കണ്ടെടുക്കുന്നതിനിടെ, ഇയാൾ അവിടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ എടുത്ത് വെടിയുതിർക്കുകയും ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു, കൂടാതെ മറ്റൊരാൾ തലപ്പാവിലൂടെ വെടിയുണ്ട തുളച്ചുകയറിയതിനാൽ രക്ഷപ്പെട്ടു. ഇതോടെയാണ് പോലീസ് ഇയാൾക്ക് നേരെ വെടിവെച്ചത്.
ചൊവ്വാഴ്ച അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെ (22) 2 കിലോ ഹെറോയിൻ വീണ്ടെടുക്കുന്നതിനായി ജാൻഡിയാല ഗുരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കൈവിലങ്ങിൽ ഒളിപ്പിച്ച പിസ്റ്റളിൽ നിന്ന് പോലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. രാവിലെ 8.30ന് ധാരാർ കനാലിന്റെ തീരത്താണ് സംഭവം.
ചൊവ്വാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ താൻ 2 കിലോ ഹെറോയിൻ ഒളിപ്പിച്ചതായി ഇയാൾ വെളിപ്പെടുത്തി. ഇ മയക്കുമരുന്ന് വീണ്ടെടുക്കാൻ പ്രതിയെ ഇവിടെ കൊണ്ടുവന്നപ്പോഴാണ് അനിഷ്ടസംഭവം ഉണ്ടായതെന്ന് , അമൃത്സർ (റൂറൽ) സീനിയർ പോലീസ് സൂപ്രണ്ട് സതീന്ദർ സിംഗ് പറഞ്ഞു. പോലീസ് എൻകൗണ്ടറിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments