കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്‌സൈസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍ (24), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ് (27) വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍ (23) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
Read Also: ആഭ്യന്തര സൂചികകൾ മുന്നേറ്റത്തിൽ, നേട്ടത്തിലേറി ഓഹരി വിപണി
ഇവരുടെ പക്കല്‍ നിന്ന് 10 എണ്ണം എല്‍എസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും 3000 രൂപയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. വലിയൊരു ഇടവേളക്ക് ശേഷമാണ് വ്യാപാര അളവിലുള്ള എല്‍എസ്ഡി സ്റ്റാമ്പ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. അഞ്ച് എണ്ണം കൈവശം വച്ചാല്‍ തന്നെ 20 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്.
മയക്ക് മരുന്നുകളുമായി ഒരു തരത്തിലും പിടിക്കപ്പെടാതിരിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പര്‍മാര്‍.
Post Your Comments