തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. എഐ ചാറ്റ്ബോട്ടായ ബാർഡിലും, സെർച്ചിലെ ജനറേറ്റീവ് എഐ ഫീച്ചറുകളിലുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. 2024-ൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈ നടപടി. 2024 ജനുവരി ആദ്യവാരം മുതൽ തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതികൂലമായി ബാധിക്കുമോയെന്ന വിലയിരുത്തലുകളെ തുടർന്നാണ് ഗൂഗിളിന്റെ നീക്കം.
രാഷ്ട്രീയ പ്രചരണങ്ങളും, പരസ്യക്കൾ പുതിയ ജനറേറ്റീവ് എഐ അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നിർത്തലാക്കുമെന്ന് അടുത്തിടെ മെറ്റ അറിയിച്ചിരുന്നു. ഇതനുസരിച്ച്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പങ്കുവയ്ക്കുന്ന തിരഞ്ഞെടുപ്പ്, രാഷ്ട്രീയം, സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ, മറ്റ് തിരഞ്ഞെടുപ്പ് രീതികളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പരസ്യ ദാതാക്കൾ വെളിപ്പെടുത്തണമെന്ന് മെറ്റ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, എക്സ് പ്ലാറ്റ്ഫോമിൽ രാഷ്ട്രീയം, സ്ഥാനാർത്ഥികൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയില്ലെന്ന് ഇലോൺ മസ്ക് അറിയിച്ചിട്ടുണ്ട്.
Post Your Comments