KannurLatest NewsKeralaNattuvarthaNews

16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു: യുവാവിന് 26 വർഷം കഠിന തടവും പിഴയും

ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​സ്. അ​രു​ണി​നെ(20) ആ​ണ് കോടതി ശിക്ഷിച്ചത്

ത​ല​ശ്ശേ​രി: 16കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 26 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​സ്. അ​രു​ണി​നെ(20) ആ​ണ് കോടതി ശിക്ഷിച്ചത്. ത​ല​ശ്ശേ​രി പോ​ക്സോ സ്​​പെ​ഷ​ൽ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി​റ്റി വ​ർ​ഗീ​സ് ആണ് ശി​ക്ഷ വിധി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് ശിക്ഷ വി​ധിച്ചത്.

Read Also : ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

2019 ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പദ​മാ​യ സം​ഭ​വം. ടി​ക് ടോ​ക് മീ​റ്റി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വ​ശീ​ക​രി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, പേ​ട്ട, നേ​ര്യ​മം​ഗ​ലം, മൂ​ന്നാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. വി​വി​ധ വ​കു​പ്പു​ക​ൾ​ പ്ര​കാ​ര​മാ​ണ് 26 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Read Also : ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു

സി.​ഐ എം.​പി. ആ​സാ​ദാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button