‘അദ്ധ്വാനിച്ചിട്ട് തന്നെയാ അമലയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായത്, പണം കൊടുക്കാനില്ലേൽ മിണ്ടാതിരിക്ക്’; വിമർശനം

ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയയായ അമല ഷാജിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ തമിഴ് യുവതാരം പിരിയനെ വിമർശിച്ച് സോഷ്യൽ മീഡിയ. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 30 സെക്കൻഡുള്ള റീൽസ് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപയാണ് അമല ചോദിച്ചതെന്ന് പിരിയൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണത്തിന് പിന്നാലെ അമലയെ പിന്തുണച്ചും പിരിയനെ വിമർശിച്ചും സോഷ്യൽ മീഡിയ രംഗത്തെത്തി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ അമല ഷാജി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

‘നിങ്ങൾക്ക് പബ്ലിസിറ്റി ആവശ്യമുള്ളതിനാൽ നിങ്ങൾ അവളുടെ അടുത്ത് പോയി. അവർ അവർക്കിഷ്ടമുള്ള തുക പറഞ്ഞു. നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ കൊടുക്കുക, ഇല്ലെങ്കിൽ വെറുതെ നടക്കുക. അതിന് പകരം അതൊക്കെ ഇവിടെ പരാമർശിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?’, സോഷ്യൽ മീഡിയ പിരിയനെ വിമർശിച്ചു. പൈസ നൽകാൻ കഴിയില്ലെങ്കിൽ അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകൾ ചോദിക്കുന്നു.

പിരിയൻ സംവിധാനം ചെയ്ത്, നായകനായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് താൻ അമലയെ സമീപിച്ചതെന്നും നടൻ വ്യക്തമാക്കി. അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും ഉൾപ്പെടെയാണ്, അത് കേട്ടപ്പോൾ തല കറങ്ങി പോയെന്നും പിരിയൻ പറയുന്നു. നായികയ്ക്ക് തന്നെ കൊടുക്കാൻ ശമ്പളം ഇല്ല, അപ്പോഴാണ് 30 സെക്കന്റിന് 2 ലക്ഷവും വിമാന ടിക്കറ്റുമെന്ന് പിരിയൻ പരിഹസിച്ചിരുന്നു.

Share
Leave a Comment